ബ്രിസ്‌ബെൻ: വൻതകർച്ചയിലേക്കെന്ന് തോന്നിച്ച ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗിൽ വാലറ്റക്കാരുടെ കരുത്തിൽ ഇന്ത്യ അവിശ്വസനീയമായി മത്സരത്തിലേക്ക് തിരിച്ചുവരുന്നു. ആസ്‌ട്രേലിക്കെതിരെയുള്ള നാലാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ മത്സരത്തിന്റെ രണ്ടാം ദിനം ആറിന് 186 എന്ന നിലയിൽ നിന്നും സെഞ്ച്വറി കൂട്ടുകെട്ടുമായി ആദ്യ രാജ്യാന്തര ടെസ്റ്റ് മത്സരം കളിക്കുന്ന വാഷിംഗ്ടൺ സുന്ദറും ശ്രാദ്ധുൽ ാക്കൂറും ഏഴാം വിക്കറ്റലിൽ നേടിയ റെക്കോഡ് കൂട്ടുകെട്ടാണ് വൻതകർച്ചിൽ നിന്ന് ഇന്ത്യയെ കരകയറ്റിയ്ത്. ടീം സ്‌കോർ 309ലെത്തിച്ചാണ് ഈ സഖ്യം വഴിപിരിഞ്ഞത്. ഏഴാം വിക്കറ്റിൽ 121 റൺസ് നേടി ശർദുൽ താക്കൂറും വാഷിംഗ്ടൺ സുന്ദറും ചേർത്തു. ശ്രാദ്ധുൽ 67ഉം വാഷിംഗ്ടൺ സുന്ദർ 62ഉം റൺസസെടുത്തു. ഇരുവരും തങ്ങളുടെ കന്നി ടെസ്റ്റ് അർദ്ധസെഞ്ച്വറികളാണ് ആസ്‌ട്രേലിയക്കെതിരെ നേടിയത്. വാലറ്റത്ത് നിന്ന് കാര്യമായ ചെറുത്ത് നിൽപ് ഉയരാഞ്ഞതോടെ ടീം സ്‌കോർ 336ൽ ഒതുങ്ങുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സിൽ ആസ്‌ട്രേലി 369 റൺസെടുത്തിരുന്നു. സ്ഥിരം ക്യാപ്റ്റൻ വിരാട് കോലിയും അഞ്ച് മുൻനിര ബൗളർമാരുമില്ലാതെ ഗാബയിൽ അവസാന സെ്റ്റിനിറങ്ങിയ ഇന്ത്യക്ക് മത്സരം സമരനിലയിൽ അവസാനിപ്പിക്കാനായാൽ പരമ്പര നഷ്ടപ്പെടില്ല.