X
    Categories: MoreViews

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ചൈനിയിലേക്ക് പുറപ്പെട്ടു

കേന്ദ്രമന്ത്രിസഭ പുനഃസംഘടന പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്‌സ് ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് യാത്ര തിരിച്ചു. ചൈനയിലെ ഷിമെനിലാണ് ഒമ്പതാമത് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്.
ദോക്‌ലാം വിഷയത്തില്‍ ചൈനയുമായി 70 ദിവസത്തോളം നീണ്ട സംഘര്‍ഷം രമ്യമായി പരിഹരിക്കപ്പെട്ടതിന് പിന്നാലെയാണ് മോദിയുടെ ചൈനീസ് സന്ദര്‍ശനം. ഉച്ചകോടിയ്ക്കിടെ മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. ദോക് ലോ അടക്കമുള്ള അതിര്‍ത്തി പ്രശ്‌നങ്ങളും ഉച്ചക്കോടിയില്‍ ഉയര്‍ന്നുവരുമോയെന്നും ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.

ശോഭനമായ ഭാവിക്കായി ശക്തമായ പങ്കാളിത്തം’ എന്ന സന്ദേശവുമായാണ് ഒന്‍പതാമത് ബ്രിക്‌സ് ഉച്ചകോടി ചേരുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ, ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ തലവന്മാരും ഉച്ചകോടിയില്‍ പങ്കെടുക്കും.

chandrika: