ബ്രഹ്‌മപുരം അഗ്നിബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി
കൊച്ചിയിളെയും സമീപ പഞ്ചായത്തുകളിലെയും ഏഴുവരെ ക്ലസ്സിലുള്ള വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.കൊച്ചി കോർപറേഷൻ, തൃക്കാക്കര,മരട് ,തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലും, വടവുകോട് ,പുത്തൻകുരിശ്, കിഴക്കമ്പലം,കുന്നത്തുനാട് പഞ്ചായത്തുകളിലുമാണ് അവധി ബാധകമാക്കിയിരിക്കുന്നത്. അതെ സമയം പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ രേണുരാജ് അറിയിച്ചു.
തീ നിയന്ത്രണവിധ്യമായെങ്കിലും മാലിന്യകൂമ്പാരത്തിൽ നിന്നുള്ള വിഷപ്പുകയാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.