ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ആശങ്കകളും അറിയിക്കാൻ 24 മണിക്കൂർ കൺട്രോൾ റൂമുകൾ പ്രവര്‍ത്തനം ആരംഭിച്ചു. കളമശേരി മെഡിക്കൽ കോളേജിലും എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിലേക്ക് 8075774769 എന്ന നമ്പറിലും ഡി.എം.ഒ ഓഫീസിലെ കൺട്രോൾ റൂമിലേക്ക് 0484 2360802 എന്ന നമ്പറിലും ബന്ധപ്പെടാം.