ലാപാസ്: ബൊളീവിയ ഇടക്കാല പ്രസിഡന്റി ജെനിന്‍ അനസിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിസഭയിലെ നാലുപേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍നിന്നാണ് പ്രസിഡന്റിന് രോഗം ബാധിച്ചതെന്നാണ് സൂചന.
താന്‍ കോവിഡ് പോസിറ്റീവാണെന്നും ഐസൊലേഷനില്‍ പ്രവേശിക്കുകയാണെന്നും പ്രസിഡന്റ് ട്വീറ്റ് ചെയ്തു. ബൊളീവിയയില്‍ ഇതുവരെ 44000ത്തില്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1638പേര്‍ മരിക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. ഇവിടെ 17,59,103 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 69,254 പേര്‍ മരിച്ചു.