തിരുവനന്തപുരം: സാം മാത്യുവിന്റെ ബലാല്‍സംഗ കവിതയെ വിമര്‍ശിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്. എസ്എഫ്‌ഐക്ക് ഒരു ആസ്ഥാന കവിയോ, പാട്ടുകാരനോ ഇല്ലെന്ന് ജെയ്ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സാം മാത്യുവിന്റെ വിവാദമായ കവിത സോഷ്യല്‍മീഡിയയിലടക്കം വന്‍വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാം മാത്യു തന്റെ പുതിയ കവിതയായ ബലാല്‍സംഗ കവിത ചൊല്ലി പുലിവാല് പിടിച്ചത്.
‘എസ്എഫ്‌ഐക്ക് ഒരു ആസ്ഥന കവിയോ, പാട്ടുകാരനോ ഇല്ലായെന്നത് എല്ലാ സഹൃദയരോടും ഓര്‍മിപ്പിച്ചു കൊള്ളട്ടെ. സൂര്യന് കീഴില്‍ ഉള്ള ഏതൊരു വിഷയത്തേയും കുറിച്ച് ഏതൊരാള്‍ക്കും എഴുതാനും സംസാരിക്കാനുമുള്ള ജനാധിപത്യ അവകാശത്തെ മാനിച്ചു കൊണ്ട് തന്നെ ‘ബലാത്സംഗ’ത്തോട് സമരസപ്പെടല്‍ പ്രഖ്യാപിക്കുന്ന പ്രമേയങ്ങളോട് യോജിപ്പിന്റെ ഒരു കണിക പോലുമില്ലായെന്നും ഉള്ളത് കലര്‍പ്പില്ലാത്ത തികഞ്ഞ വിയോജിപ്പ് മാത്രമാണെന്നും അറിയിച്ചു കൊള്ളുകയാണ്.’ -കവിതയോടുള്ള വിയോജിപ്പ് ഇങ്ങനെയാണ് ജെയ്ക്ക് സി തോമസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.