ധാക്ക: തെക്കുകിഴക്കന്‍ ബംഗ്ലാദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് സൈനികരടക്കം 90 പേര്‍ മരിച്ചു. ചിറ്റഗോംഗ് താഴ്‌വരയില്‍ നിരവധി പേരെ കാണാതായി. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. സമീപ വര്‍ഷങ്ങളിലുണ്ടാകുന്ന ഏറ്റവും കനത്ത മഴയാണ് ഇത്തവണ ബംഗ്ലാദേശില്‍ അനുഭവപ്പെടുന്നത്. തലസ്ഥാനമായ ധാക്കയിലും ചിറ്റഗോംഗിലും ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ മാസം മോറ ചുഴലിക്കാറ്റില്‍ എട്ടുപേര്‍ മരിക്കുകയും ആയിരിക്കണക്കിന് വീടുകള്‍ തകരുകയും ചെയ്തിരുന്നു. 10 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കയുണ്ടായി. 2007ല്‍ ചിറ്റഗോംഗിലുണ്ടായ മണ്ണിച്ചിലില്‍ 130 പേര്‍ മരണപ്പെട്ടിരുന്നു.
- 8 years ago
chandrika
Categories:
More