X

ഫ്രഞ്ച് ഓപണ്‍ സെപ്തംബര്‍ 27ന് ആരംഭിച്ചേക്കും

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് സെപ്റ്റംബര്‍ 27-ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 20-ലേക്കാണ് ടൂര്‍ണമെന്റ് മാറ്റിവെച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച്ച കൂടി വൈകിയാകും ടൂര്‍ണമെന്റ് തുടങ്ങുകയെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. ഈ ഒരാഴ്ച്ച യോഗ്യതാ റൗണ്ടുകളാകും നടക്കുക എന്നും ഫ്രഞ്ച് പത്രമായ ലാ പാരിസിയന്‍ പറയുന്നു.
ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എടിപി, ഡബ്ല്യുടിഎ, ഐടിഎഫ് എന്നിവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഇവരെല്ലാം കലണ്ടര്‍ അംഗീകരിക്കാനായി കാത്തിരിക്കുകയാണെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ വ്യക്തമാക്കി.
ജൂണ്‍ 24നായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ മാര്‍ച്ച് മധ്യത്തില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ ടൂര്‍ണമെന്റ് സെപ്റ്റംബറിലേക്ക് നീട്ടിവെയ്ക്കുകയായിരുന്നു. മറ്റു ടെന്നീസ് ഫെഡറേഷനുകളോടൊന്നും ആലോചിക്കാതെ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തില്‍ ഫ്രഞ്ച് ഫെഡറേഷനെതിരേ വിമര്‍ശനവുമയര്‍ന്നിരുന്നു.

Test User: