X

ഫൈസല്‍ വധം: പൊലീസ് നാവികസേനയുടെ സഹായം തേടി

തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ ഫൈസലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പുഴയിലെറിഞ്ഞെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയുധങ്ങള്‍ കണ്ടെത്തുന്നതിന് പൊലീസ് നേവിയുടെ സഹായം തേടി. നാവിക സേനയിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായം ആവശ്യപ്പെട്ടാണ് എസ്.പി കത്തയച്ചത്. തിരൂരിലെ തിരുന്നാവായ പുഴയില്‍ അമ്പലത്തിന് പിറകിലായി ഏറ്റവും ആഴമേറിയ സ്ഥലത്താണ് ആയുധങ്ങള്‍ വലിച്ചെറിഞ്ഞതെന്നാണ് പ്രതികള്‍ പറഞ്ഞത്. ഇതനുസരിച്ച് പ്രദേശത്ത് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അഞ്ച് ആളുടെയെങ്കിലും ആഴം പുഴക്കുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണ സംഘം മലപ്പുറം എസ്.പിക്ക് വിവരം നല്‍കുകയായിരുന്നു. ഇതനുസരിച്ച് എസ്.പിയാണ് കൊച്ചി നാവിക സേന ഓഫീസറോട് സഹായം അഭ്യര്‍ത്ഥിച്ചത്.

ഫൈസലിനെ വധിച്ചത് വാള്‍ രൂപത്തിലുള്ള ഒരു മടവാള്‍ കത്തിയും അരിവാളും ഉപയോഗിച്ചാണെന്നാണ് പ്രതികളുടെ മൊഴി. ഇതനുസരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഫൈസലിനെ വെട്ടുന്ന കൃത്യത്തില്‍ പങ്കെടുത്തതിന് പൊലീസ് പിടിയിലായ മൂന്ന് പേരെയും ഇന്നലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൃത്യം നടത്തിയതിന് ശേഷം ഒളിവില്‍ താമസിച്ചിരുന്ന പുല്ലൂണിയിലേയും മറ്റും സ്ഥലങ്ങളിലും ആയുധങ്ങള്‍ എറിഞ്ഞെന്ന് പറയപ്പെടുന്ന പുഴയുടെ ഭാഗത്തും ഇന്ന് തെളിവെടുപ്പ് നടക്കും.

chandrika: