X

പ്രൊഫ. പി.എം മഹമൂദ് അന്തരിച്ചു

തളിപ്പറമ്പ്: കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ സെക്രട്ടറിയായിരുന്ന പ്രൊഫ. പി.എം മഹമൂദ്(62) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് മാടായിപ്പള്ളി ഖബര്‍സ്ഥാനില്‍. കൊടുങ്ങല്ലൂര്‍ എം.ഇ.എസ് കോളജ്, പൊന്നാനി അസ്മാബി കോളജ് എന്നിവിടങ്ങളില്‍ അറബിക് പ്രൊഫസറായിരുന്നു. പൊന്നാനി നിയോജക മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ്, പൊന്നാനി മുനിസിപ്പല്‍ മുസ്‌ലിംലീഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പൊന്നാനിയിലെ ചന്ദ്രിക ലേഖകനായിരുന്നു. നിലവില്‍ കാസര്‍കോട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷ കോച്ചിംഗ് സെന്റര്‍ പ്രിന്‍സിപ്പലാണ്. ഭാര്യ: എസ്.വി.റഷീദ. മക്കള്‍: ജാസിറ, ജാസ്മിന്‍, റസ്മി. മരുമക്കള്‍: മഹറൂഫ് (പഴയങ്ങാടി), നൗഫല്‍ (ചെറുകുന്ന്), ജംഷീര്‍ (പഴയങ്ങാടി).

chandrika: