വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഹിലരി ക്ലിന്റന് ഉറച്ച പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. തല്‍സ്ഥാനത്തേക്ക് തന്നെക്കാളും മുന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനേക്കാളും യോഗ്യതയുണ്ട് ഹിലരിക്കെന്ന് ഒബാമ പറഞ്ഞു. ഫിലാഡല്‍ഫിയയിലെ നാഷണല്‍ ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒബാമ. തടസ്സങ്ങളെല്ലാം നീക്കി എല്ലാ അമേരിക്കക്കാരനും അവസരങ്ങളുടെ ജാലകം തന്നെ തുറക്കാന്‍ ഹിലരിക്കാവുമെന്നും ഒബാമ പറഞ്ഞു. ഹിലരിയേക്കാളും യോഗ്യതയള്ള മറ്റൊരു പുരുഷനോ, സ്ത്രീയോ ഇല്ല എന്നത് അഭിമാനത്തോടെ പറയാനാകുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. മതങ്ങള്‍ക്ക് പോറലേല്‍ക്കാതെയും പീഡനമറുകള്‍ പുറത്തെടുക്കാതെയും തന്നെ ഭീകര സംഘടനയായ ഐ.എസിനെ നശിപ്പിക്കാന്‍ ഹിലരിക്കാവും, അടുത്ത കമാന്റര്‍ ഇന്‍ ചീഫ് ആകാന്‍ എന്തുകൊണ്ടും യോഗ്യത ഹിലരിക്കുണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
- 8 years ago
chandrika
Categories:
Video Stories