ന്യൂഡല്‍ഹി: വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടിയല്ല, ക്രിക്കറ്റ് ബോര്‍ഡിന്റെ സ്വയംഭരണത്തിനു വേണ്ടിയാണ് താന്‍ പോരാടിയിരുന്നതെന്ന് പുറത്താക്കപ്പെട്ട ബി.സി.സി.ഐ പ്രസിഡണ്ട് അനുരാഗ് ഠാക്കൂര്‍. മറ്റേതൊരു പൗരനേയും പോലെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. ബി.സി.സി.ഐയെ റിട്ട. ജഡ്ജിമാരുടെ കീഴില്‍ ഇതിനേക്കാള്‍ നന്നായി കൊണ്ടുപോകാന്‍ കഴിയുമെന്ന് ജഡ്ജിമാര്‍ക്കു തോന്നുന്നുണ്ടെങ്കില്‍ അതിന് എല്ലാ ഭാവുകങ്ങളും നേരുന്നു. അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഏറ്റവും നന്നായി പോകുമെന്ന് എനിക്കുറപ്പുണ്ട്. ക്രിക്കറ്റ് ബോര്‍ഡിന്റെ സ്വയംഭരണാധികാരത്തിനും കായിക മേഖലയുടെ നന്മക്കും വേണ്ടിയുള്ള പ്രതിബദ്ധത തന്നില്‍ എക്കാലത്തും തുടരുമെന്നും അനുരാഗ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.