കോഴിക്കോട്: മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം ഇന്ന് വൈകിട്ട് നാലു മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. സഫര്‍യാബ് ജീലാനി, ദളിത് ആക്ടിവിസ്റ്റ് ദ്വന്ത പ്രശാന്ത് അതിഥികളായെത്തും.
മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി നയപ്രഖ്യാപന പ്രസംഗം നടത്തും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (മാനവികതയുടെ രാഷ്ട്രീയം), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഇന്ത്യയുടെ രാഷ്ട്രീയം), എം.പി അബ്ദുസമദ് സമദാനി (ഏകസിവില്‍കോഡും ബഹുസ്വരതയും), കെ.പി.എ മജീദ് (ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കേരള മാതൃക), ഡോ. എം.കെ മുനീര്‍ (രാഷ്ട്രീയവും ഭീകരതയും), പി.വി. അബ്ദുള്‍ വഹാബ് എം.പി (കേരളവും പ്രവാസ ലോകവും), സിറാജ് ഇബ്രാഹിം സേട്ട് (മുസ്‌ലിം അവസ്ഥയും ഇന്ത്യന്‍ യുവത്വവും), കെ.എം ഷാജി (കേരളത്തിന്റെ രാഷ്ട്രീയം) എന്നിവര്‍ പ്രഭാഷണം നിര്‍വ്വഹിക്കും.