പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് ബാധ അതിശക്തം; ഇന്ന് 145 പേര്‍ക്ക് രോഗം

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അതിതീവ്ര കൊവിഡ് വ്യാപനം. ഇന്ന് 145 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 144 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 298 പരിശോധനകളാണ് ഇന്ന് നടന്നത്. ഇന്നലെ വരെ 217 പേര്‍ക്കാണ് ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ജയിലില്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ ജയിലില്‍ സജ്ജമാക്കുമെന്ന് അധികൃതര്‍ പറയുന്നു.

ഒന്ന്, രണ്ട്, മൂന്ന് നമ്പര്‍ ബ്ലോക്കുകളിലെ 296 തടവുകാരെയും രണ്ട് ജീവനക്കാരെയും ഇന്ന് കൊവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഓഗസ്റ്റ് 11 മുതലാണ് ജയിലില്‍ കൊവിഡ് പരിശോധന തുടങ്ങിയത്. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരണപ്പെട്ട മണികണ്ഠനാണ് (72) ജയിലില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം വിചാരണ തടവുകാരനായിരുന്നു.

 

web desk 1:
whatsapp
line