ന്യൂഡല്‍ഹി: പുതിയ കരസേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവതും വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ ബിരേന്ദര്‍ സിങ് ധനോവയും ചമുതലയേറ്റു. സ്ഥാനമൊഴിയുന്ന ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ എന്നിവര്‍ ഇരുവര്‍്ക്കും അധികാരം കൈമാറി. സുഹാഗിന് സൗത്ത് ബ്ലോക്കിലെ പുല്‍ത്തകിടിയിലുംറാഹയ്ക്ക് വായുഭവനിലും ഗാര്‍ഡ് ഓഫ് ഓണര്‍ ഒരുക്കിയിരുന്നു.
രണ്ടര വര്‍ഷത്തിന് ശേഷമാണ് കരസേനാ മേധാവി പദവിയില്‍ നിന്ന സുഹാഗ് വിരമിക്കുന്നത്. മൂന്നു പേരുടെ സീനിയോറിറ്റി മറികടന്നാണ് പുതിയ മേധാവിയെ നിയമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ പ്രവീണ്‍ ബക്്ഷി, സതേണ്‍ കമാന്‍ഡ് മേധാവിയും മലയാളിയുമായ പി.എം ഹാരിസ്, സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ ബി.എസ് നേഗി എന്നിവരെ മറികടന്നാണ് റാവത്തിനെ നിയമിച്ചത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. അടിയന്തര സാഹചര്യങ്ങളിലെ പ്രവര്‍ത്തന മികവാണ് റാവതിനെ തെരഞ്ഞെടുക്കാന്‍ കാരണം എന്നായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം. അതേസമയം, ഇതുമായി ബന്ധപ്പെട്ട വിവാദം ഇല്ലാതാക്കന്‍ ഇവരില്‍ നിന്ന് ആരെയെങ്കിലും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കുമെന്നും സൂചനയുണ്ട്. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിക്കാന്‍ 2001ല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബക്്ഷിയുടെ പേരാണ് ഈ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നത്. സേതണ്‍ കമാന്‍ഡ് മേധാവിയായ ഹാരിസ് കോഴിക്കോട് കുറ്റിക്കടവ് സ്വദേശിയാണ്.