ന്യൂയോര്‍ക്ക്: പാക്കിസ്ഥാന്‍ ഭീകരവാദത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിന്റെ മൂലകാരണം ഇന്ത്യയോടുള്ള ഭയമാണെന്ന് അഫ്ഗാനിസ്ഥാന്‍. ഭീകരര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നത് ‘ഇന്ത്യ ഫോബിയ’ കൊണ്ടാണെന്നും അഫ്ഗാന്‍ വിദേശകാര്യമന്ത്രി സലാഹുദ്ദീന്‍ റബ്ബാനി.
പാക്ക് സൈന്യവും പൊതുജന പ്രക്ഷോഭങ്ങളും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദവും അയല്‍രാജ്യങ്ങളിലുള്ള വിശ്വാസക്കുറവും ഭീകരവാദത്തോട് മൃദുസമീപനം പുലര്‍ത്താന്‍ പാക്കിസ്ഥാനെ നിര്‍ബന്ധിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരസംഘടനയായ താലിബാനെതിരെ അഫ്ഗാനിസ്ഥാന്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പാക്കിസ്ഥാന്റെ പിന്തുണ ലഭിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു റബ്ബാനിയുടെ പ്രതികരണം.