X

പരിപാടിക്കിടെ മഴ പെയ്യാതിരിക്കാന്‍ ഡിവൈഎഫ്‌ഐയുടെ ഗണപതി ഹോമം

കൊല്ലം: മന്ത്രി പങ്കെടുക്കുന്ന പരിപാടി മുടങ്ങാതിരിക്കാന്‍ ഡിവൈഎഫ്‌ഐയുടെ ഗണപതിഹോമം. പുത്തൂര്‍ മാവടിയിലെ ഡിവൈഎഫ്‌ഐ നേതാക്കളാണ് മേഖലാ സമ്മേളനം മുടങ്ങാതിരിക്കാനായി തിരുവമ്മന്‍കുന്ന് ഭഗവതിക്ക് ഒരു ഗണപതി ഹോമവും പായസവും വഴിപാട് കഴിപ്പിച്ചത്. നൂറ് രൂപ നല്‍കിയാണ് വഴിപാട് കഴിപ്പിച്ചത്. ഇതിന് രസീതും ലഭിച്ചിട്ടുണ്ട്. മഴ കാരണം സമ്മേളനം മാറ്റിവെക്കേണ്ടിവരുമെന്ന ആശങ്കയാണ് വഴിപാട് നടത്തുന്നതിനുള്ള പ്രേരണ. പൊതുസമ്മേളനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.

chandrika: