ന്യൂഡല്‍ഹി: പണം പിന്‍വലിക്കാന്‍ പരക്കം പായുന്നവര്‍ക്ക് ഏറ്റവും സമീപത്ത് പണമുള്ള എടിഎം കണ്ടെത്താനിതാ ചില മാര്‍ഗങ്ങള്‍.
സി.എം.എസ് എ.ടി.എം ഫൈന്‍ഡര്‍: രാജ്യത്തെ എ.ടി.എമ്മുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സി.എം.എസ് ഇന്‍ഫോ സിസ്റ്റം. കമ്പനിയുടെ വെബ്‌സൈറ്റില്‍ നിങ്ങളുടെ സംസ്ഥാനവും നഗരവും തെരഞ്ഞെടുത്ത് പണമുള്ള എ.ടി.എം കണ്ടെത്താം. ഈ എ.ടി.എം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് വെബ്‌സൈറ്റ് വഴി അറിയിക്കാനും സൗകര്യമുണ്ട്. ലിങ്ക്;
http://atmfinder.cms.com/atmfinderATMStatus.aspx
കാശ് നോ കാശ്: ഡിജിറ്റല്‍ പരസ്യ പ്ലാറ്റ്‌ഫോമായ ക്വിക്‌റും ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വ്യാപാര സംഘടനയായ നാസ്‌കോമും സംയുക്തമായി വികസിപ്പിച്ചതാണ് ഈ വെബ്‌സൈറ്റ്. പിന്‍കോഡ് ടൈപ്പ് ചെയ്താല്‍ ആ പ്രദേശത്തെ എ.ടി.എമ്മിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ലഭ്യമാകും. എ.ടി.എം സ്റ്റാറ്റസിനെ കുറിച്ച് അറിയിക്കാനും ഒപ്ഷനുണ്ട്. ഇ-മെയില്‍ അലര്‍ട് ഉണ്ടാക്കാനും സൈറ്റില്‍ വഴിയുണ്ട്. ലിങ്ക്: https://cashnocash.com/
വാള്‍നട്ട് ആപ്പ്: എ.ടി.എമ്മുകള്‍ കണ്ടുപിടിക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷനാണിത്. ഗൂഗ്ള്‍ പ്ലേയില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാം. 1.8 ദശലക്ഷം യൂസര്‍മാര്‍ ആപ്ലിക്കേഷനുണ്ട്. എ.ടി.എം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ അവിടെത്തെ ക്യൂവിനെ കുറിച്ച് ആപ്പിനെ അറിയിക്കാനും സൗകര്യമുണ്ട്.
എ.ടി.എംസെര്‍ച്ച് ഡോട് ഇന്‍- വളരെ ലളിതമായ വെബ്‌സൈറ്റാണ് ഇത്. യു.ആര്‍.എല്‍ വഴി സൈറ്റില്‍ കയറിയാല്‍ പ്രദേശത്തിന്റെ പേരു ചോദിക്കും. പേര് ടൈപ്പ് ചെയ്താല്‍ കാശുള്ളതും ഇല്ലാത്തതുമായ എ.ടി.എമ്മുകളുടെ പേരു വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാകും. എത്ര മണിക്കൂര്‍ മുമ്പ് അപ്‌ഡേറ്റ് ചെയ്തു എന്നറിയാനും സൗകര്യമുണ്ട്. ലിങ്ക്: http://atmsearch.in/