X
    Categories: Culture

പഞ്ചാബ് നിയമസഭയില്‍ മന്ത്രിക്കെതിരെ ചെരിപ്പേറ്

ന്യൂഡല്‍ഹി: പഞ്ചാബ് റവന്യൂ വകുപ്പ് മന്ത്രി ബിക്രം സിങ് മജീദിയക്കെതിരെ നിയമസഭയില്‍ ചെരിപ്പേറ്. കോണ്‍ഗ്രസ് എംഎല്‍എ തര്‍ലോചന്‍ സിങ് സൂന്ദാണ് സഭയില്‍ മന്ത്രിക്ക് നേരെ ചെരിപ്പെറിഞ്ഞത്.

പ്രകാശ് സിങ് ബാദലിന്റെ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയിരുന്നു. മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ചെയര്‍ വളയുന്നതിനിടെയാണ് തര്‍ലോചന്‍ സിങ് മന്ത്രിക്കെതിരെ ചെരിപ്പെറിഞ്ഞത്. പഞ്ചാബിലെ പ്രശ്്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിനെ ഇവര്‍ നിയമസഭയില്‍ വെല്ലുവിളിച്ചിരുന്നു.

അവിശ്വാസ പ്രമേയം ശബ്ദ വോട്ടിലൂടെ നിരസിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭ വിട്ടു പുറത്ത് പോയിട്ടില്ല.

Web Desk: