ഉത്തര സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പോലും പ്രതീക്ഷിക്കാത്ത വിജയം നേടിയപ്പോഴും പഞ്ചാബില്‍ നേരിടേണ്ടി വന്ന അപ്രതീക്ഷിത തിരിച്ചടിയില്‍ തരിച്ചിരിക്കുയാണ് പഞ്ചാബ് ഘടകം.
സംസ്ഥാനങ്ങളിലെ വിജയത്തിനു പിന്നില്‍ മോഡി മാജിക്കെന്നായിരുന്നു പൊതുവായ വിലയിരുത്തലെങ്കില്‍ പഞ്ചാബില്‍ എന്തുകൊണ്ട് ആ മാജിക് ഫലിച്ചില്ലെന്ന് പരിശോധിക്കുകയാണ് ബി.ജെ.പി.
ഇരുപത്തിമൂന്ന് സീറ്റില്‍ മത്സരിച്ചിട്ടും കേവലം മൂന്ന്് സീറ്റില്‍ മാത്രമാണ് കഷ്ടിച്ചു ജയിച്ചു കയറിയത്. പത്തു വര്‍ഷത്തെ ഭരണം ജനങ്ങളില്‍ അത്രയേറെ വെറുപ്പ് സൃഷ്ടിച്ചിരുന്നു.
അകാലിദളിനെതിരെയുള്ള വികാരം ശക്തമായിരുന്നു അത് മോഡി മാജികിനേയും മായിച്ചു കളയാന്‍ മാത്രം ശക്തമായിരുന്നു. ഒരു മുതര്‍ന്ന നേതാവ് പറഞ്ഞു. കഞ്ചാവ് മാഫിയക്ക് കുട പിടിച്ച നേതാക്കന്‍മാരോടുള്ള ജനത്തിന്റെ വികാരവും അവിടെ വിനയായി.