പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – ആംആദ്മി പാര്‍ട്ടി പോരാട്ടമെന്ന് ഇന്ത്യടുഡേ- ആക്‌സിസ് പ്രീപോള്‍ സര്‍വെ. ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് എതിരാളികളെക്കാള്‍ കോണ്‍ഗ്രസിന് ചെറിയ മുന്‍തൂക്കമെന്നും സര്‍വേ വ്യക്തമാക്കി.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 117 അംഗ അസംബ്ലിയില്‍ കോണ്‍ഗ്രസ് 49-55 സീറ്റുകള്‍ നേടി ഒന്നാം സ്ഥാനത്തുമെന്നും 42-46 സീറ്റുകള്‍ വരെ നേടി ആംആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തുമെന്നും സര്‍വേ പ്രവചിക്കുന്നു. അകാലിദള്‍-ബിജെപി സഖ്യം മൂന്നാം സ്ഥാനത്താവും.
34 ശതമാനം പേരും കോണ്‍ഗ്രസ് നേതാവ് അമീന്ദര്‍ സിങ് മുഖ്യമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നവരാണ്. പ്രകാശ് സിങ് ബാദലിനെ 22 ശതമാനവും അരവിന്ദ് കെജ്രിവാളിനെ 16 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.