X
    Categories: Culture

നോട്ട് നിരോധനം കൊണ്ടും തീരുന്നതല്ല; വരാനിരിക്കുന്നത് അടിമുടി സാമ്പത്തിക പരിഷ്‌കാരങ്ങള്‍

രാജ്യത്തെ പിടിച്ചുലച്ച നോട്ടു നിരോധനത്തിനു പിന്നാലെ കടുത്ത സാമ്പത്തിക പരിഷ്‌കാരങ്ങളിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കടക്കുന്നതെന്നാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ ആസൂത്രണ കമ്മീഷനു ബദലായി നിലവില്‍ വന്ന നീതി ആയോഗിന്റെ മീറ്റിംഗിലായിരുന്നു തന്റെ പുതിയ നീക്കങ്ങളെ കുറിച്ചുള്ള സൂചനകള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി പങ്കുവെച്ചത്.

രാജ്യത്തെ നികുതികള്‍ ഏകീകരിക്കുക എന്നതാണ് പ്രധാനപ്പെട്ട ഒരു തീരുമാനം. നിലവില്‍ ഒരു ഉല്‍പന്നത്തിന് വിവിധ ഘട്ടങ്ങളിലായി വിത്യസ്ത നികുതികള്‍ ഈടാക്കുന്നുണ്ട. ഈ നുകുതികള്‍ ഏകീകരിച്ച് ഉല്‍പാദകന് ഉയര്‍ന്ന ലാഭം വിഹിതം എളുപ്പത്തില്‍ ലഭിക്കാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറ്റിയാല്‍ രാജ്യത്ത് വളര്‍ച്ചാ നീരക്ക് കൂടുമെന്നാണ് പ്രധാനമന്ത്രിയുടെ കണക്ക് കൂട്ടല്‍

അതോടൊപ്പം പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ കാലഗണനയിലും മാറ്റം വരുത്തുന്നുണ്ട്. ജനുവരി-ഡിസംബര്‍ കലയളവ് തന്നെ സാമ്പത്തിക വര്‍ഷമായും മാറ്റാനാണ് മറ്റൊരു ആലോചന .

chandrika: