ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിനു ശേഷം കടലാസ് കമ്പനികളുടെ അക്കൗണ്ടുകളില്‍ 4574 കോടിയോളം രൂപയുടെ നിക്ഷേപമെത്തിയതായി റിപ്പോര്‍ട്ട്. 5800 കമ്പനികളുടെ അക്കൗണ്ടുകളിലാണ് ഭീമമായ തുകയെത്തിയത്. ഇതില്‍ 4552 കോടിയും വൈകാതെ പിന്‍വലിക്കപ്പെട്ടെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
13 ബാങ്കുകളില്‍ നിന്നുള്ള വിവരം ശേഖരിച്ചാണ് കടലാസ് കമ്പനികളുടെ ഇടപാടുകള്‍ വിലയിരുത്തിയത്. രണ്ടു ലക്ഷത്തിലേറെ കടലാസ് കമ്പനികളുടെ രജിസ്‌ട്രേഷന്‍ ഈ വര്‍ഷം റദ്ദാക്കിയിരുന്നു.