17 പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി. 5 സാമ്പിള്‍ എന്‍ഐവി പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്.ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്.
സമ്പര്‍ക്കപ്പട്ടികയിലുള്ള 35 പേരുടെ പരിശോധനാ ഫലം കഴിഞ്ഞദിവസങ്ങളില്‍നെഗറ്റീവ് ആയിരുന്നു. ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗങ്ങളുടെ സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു.