X

നാലാമൂഴത്തിലെ മെര്‍ക്കല്‍

1989 നവംബര്‍ ഒമ്പതിലെ ഒരു തണുത്ത സന്ധ്യയിലാണ് ഗുന്ദര്‍ ഷബോവ്‌സ്‌കി എന്ന കിഴക്കന്‍ ജര്‍മനി ഉദ്യോഗസ്ഥന്‍ ഏകദേശം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആ വാര്‍ത്താക്കുറിപ്പ് ടെലിവിഷനിലൂടെ വായിച്ചു കേള്‍പ്പിച്ചത്. പതിവു പോലെ വിരസമായിരുന്നു ആ വാര്‍ത്താക്കുറിപ്പു വായനയും. മുന്‍കൂട്ടിത്തയാറാക്കിയ പ്രസ്താവനയുടെ അന്ത്യഭാഗത്ത്, ഒരുദ്യോഗസ്ഥന്‍ ഷവോവ്‌സ്‌കിക്ക് ഒരു ചെറുകുറിപ്പു കൈമാറി. അല്‍പ്പനേരം അന്തിച്ചു നിന്ന ശേഷം അയാല്‍ വായിച്ചു -ഇന്നു മുതല്‍ കിഴക്കന്‍ ബര്‍ലിനില്‍ നിന്ന് പടിഞ്ഞാറന്‍ ജര്‍മനിയിലേക്കുള്ള യാത്ര അനുവദിക്കപ്പെട്ടിരിക്കുന്നു.
ആദ്യമാരും കേട്ടതു വിശ്വസിച്ചില്ല. പിന്നീട് മുഖത്തോടു മുഖം നോക്കി. ഒരേ പേരുള്ള രാഷ്ട്രത്തിലെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ആളുകള്‍ തമ്മിലുള്ള കൊണ്ടുകൊടുക്കലുകള്‍ ഓര്‍മയായിട്ട് അപ്പോഴേക്കും ഏകദേശം മൂന്നു പതിറ്റാണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ ആ വിഭജനം ഇതാ അവസാനിക്കാന്‍ പോകുന്നു.
പടിഞ്ഞാറിനോട് തൊട്ടുരുമ്മിക്കിടക്കുന്ന കിഴക്കന്‍ ബര്‍നിലിലെ വീട്ടില്‍ കുളി കഴിഞ്ഞുള്ള അലസമായൊരു വരവില്‍ ആംഗല മെര്‍ക്കല്‍ എന്ന യുവതിയും കണ്ടു ഈ വാര്‍ത്ത. ‘അമ്മേ, മതില്‍ തകരുകയാണെങ്കില്‍ കെംപിന്‍സ്‌കിയില്‍ പോയി കൊഞ്ച് തിന്നണം’ – മെര്‍ക്കല്‍ കളിപറഞ്ഞു. പടിഞ്ഞാറന്‍ ജര്‍മനിയിലെ വിഖ്യാത ഹോട്ടലായിരുന്നു കെംപിന്‍സ്‌കി. വാര്‍ത്ത കേട്ട മിക്ക ബര്‍ലിനുകാരെയും പോലെ മെര്‍ക്കലും തൊട്ടടുത്ത മതില്‍ ചെക്ക് പോസ്റ്റിലെത്തി. ഇരുനഗരങ്ങള്‍ക്കുമിടയിലെ ആറു ചെക്ക് പോസ്റ്റുകള്‍ അപ്പോഴേക്കും ആളുകൊളെക്കൊണ്ട് വീര്‍പ്പുമുട്ടിയിരുന്നു. പരിഭ്രാന്തരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്താണ് കാര്യമെന്നറിയാതെ മേലുദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ടു. ഏഴരയോടെ ആരംഭിച്ച അനിശ്ചിതാവസ്ഥ രാത്രി പത്തേമുക്കാലോടെ അവസാനിച്ചു. ആ മതിലുകള്‍ പടിഞ്ഞാറിലേക്ക് തുറന്നുവെച്ചു, എന്നെന്നേക്കുമായി.
ആ തകര്‍ച്ച ലോകരാഷ്ട്രീയത്തില്‍ മറ്റൊരു തകര്‍ച്ചയുടെ നാന്ദിയായിരുന്നു. പോളണ്ടില്‍ നിന്നാണ് 89ലെ വിപ്ലവം എന്നറിയപ്പെടുന്ന മാറ്റത്തിന്റെ കാറ്റ് ആരംഭിച്ചത്. അതു പിന്നീട് ഹംഗറി, കിഴക്കന്‍ ജര്‍മനി, ബള്‍ഗേറിയ, ചെക്കോസ്ലൊവാക്യ, റൊമാനിയ എന്നീ രാഷ്ട്രങ്ങളെയും കീഴടക്കി. ലോകവ്യാപകമായി കമ്യൂണിസത്തിന്റെ പ്രായോഗികത ചോദ്യം ചെയ്യപ്പെട്ടു. 91ല്‍ യു.എസ്.എസ്.ആര്‍ ശിഥിലമായതോടെ അതിന്റെ തകര്‍ച്ച ഏകദേശം പൂര്‍ണമാകുകയും ചെയ്തു.
പുതിയ ലോകക്രമത്തിനൊപ്പം ജര്‍മനിക്കും മാറ്റം സംഭവിച്ചു കൊണ്ടിരുന്നു. 1990 ഒക്ടോബര്‍ മൂന്നിന് ഇരുദേശങ്ങളും ഭൂമിശാസ്ത്രം കൊണ്ട് വീണ്ടും ഒന്നായി. ക്രിസ്റ്റിയന്‍ ഡെമോക്രാറ്റിക് യൂണിയന്റെ (സി.ഡി.യു) ഹെല്‍മുട് ജോസഫ് മികായേല്‍ കോഹ്ല്‍ എന്ന ചാന്‍സലറാണ് ഇതിന് ചുക്കാന്‍ പിടിക്കാനുള്ള നിയോഗമുണ്ടായത്. തകര്‍ന്നു കിടക്കുന്ന കിഴക്കന്‍ ജര്‍മനിയുടെ അടിസ്ഥാന സൗകര്യങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു ഭരണകൂടത്തിനു മുമ്പിലുള്ള വെല്ലുവിളി. ജീവിതശൈലിയും രാഷ്ട്രീത്തിലും ഭിന്ന വീക്ഷണങ്ങള്‍ പുലര്‍ത്തിപ്പോന്നിരുന്ന അവരെ ഒന്നിപ്പിക്കുക ഏറെ ശ്രമകരമായിരുന്നു താനും.
പുനരേകീകരണത്തെ പിന്തുണച്ച ഡെമോക്രാറ്റിക് അവേക്‌നിങ് പാര്‍ട്ടിയില്‍ അംഗമായിരുന്നു അക്കാലത്ത് മെര്‍ക്കല്‍. 90ല്‍ കിഴക്കന്‍ ജര്‍മനിയില്‍ നടന്ന ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ 0.9 ശതമാനം വോട്ടുമാത്രം നേടിയ ആ പാര്‍ട്ടി തൊണ്ണൂറ് ഒക്ടോബറില്‍ പടിഞ്ഞാറിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിറ് യൂണിയനില്‍ (സി.ഡി.യു) ലയിച്ചു. ജര്‍മന്‍ രാഷ്ട്രീയത്തിലെ വലതുപക്ഷ ഭീമനായിരുന്നു നാസി സ്വേച്ഛാധിപത്യത്തിന് ശേഷം പിറവി കൊണ്ട സി.ഡി.യു. നാസിക്കാലത്ത് തടവില്‍ പീഡനപര്‍വങ്ങളേറ്റു വാങ്ങിയ ആന്‍ഡ്രിയസ് ഹെംസ്, കൊണാര്‍ദ് അദ്‌ന്യൂയര്‍ തുടങ്ങിയവരായിരുന്നു അതിന്റെ ആദ്യ കാല നേതാക്കള്‍. പുനരേകീകരണത്തിന് ശേഷം മെര്‍ക്കല്‍ ജര്‍മനിയുടെ ഭരണഘടനാ-നിയമനിര്‍മാണ സഭയയായ ബുണ്ടസ്ടാഗിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്ട്രാല്‍സണ്ട്-നോര്‍ദവോര്‍പമേന്‍-റുഗാന്‍ ആയിരുന്നു മണ്ഡലം. ആദ്യവിജയത്തിന് ശേഷം തുടര്‍ച്ചയായി ആറു തവണ മെര്‍ക്കല്‍ സഭയില്‍ ഈ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. ആദ്യ തെരഞ്ഞെടുപ്പിന് ശേഷം അവരെപ്പോലും അത്ഭുതപ്പെടുത്തിയാണ് മെര്‍ക്കലിനെ ഹെല്‍മര്‍ട്ട് കോഹ്ല്‍ വനിതാ-യുവജന ക്ഷേമ മന്ത്രിയാക്കി. കോഹ്ല്‍ വിദേശ പ്രതിനിധികള്‍ക്ക് മെര്‍ക്കലിനെ പരിചയപ്പെടുത്തി. മന്ത്രിസഭകളില്‍ സംസാരിക്കുന്നത് വിരളമായിരുന്നെങ്കിലും അവര്‍ കാര്യങ്ങള്‍ പഠിച്ചെടുത്തിരുന്നു. 1994ല്‍ അവര്‍ പരിസ്ഥിതി വകുപ്പിലേക്ക് മാറി.
1998ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം കോഹ്‌ലിന്റെ നേതൃത്വത്തില്‍ പൊതു തെരഞ്ഞെടുപ്പിനെ നേരിട്ടി ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ തോറ്റു. ഷ്രോഡര്‍ ജര്‍മന്‍ ചാന്‍സലറായി. സി.ഡി.യു തോറ്റതോടെ, രാഷ്ട്രീയഗുരുവായ കോഹ്‌ലില്‍ നിന്ന് അവര്‍ പാര്‍ട്ടിയുടെ അധികാരം ഏറ്റെടുത്തു. മെര്‍ക്കലിന്റെ പ്രഭയില്‍ കോഹ്ല്‍ പതിയെ ചരിത്രത്തിലേക്ക് പിന്‍വാങ്ങി. അവര്‍ക്ക് അധികാരം തലയ്ക്കു പിടിച്ചിരിക്കുകയാണെന്ന് പിന്നീട് അദ്ദേഹം കുറ്റപ്പെടുത്തി. ജര്‍മന്‍ മാധ്യമപ്രവര്‍ത്തകനായ മൈക്കല്‍ നൂമാനോട് ഒരിക്കല്‍ കോഹ്ല്‍ പറഞ്ഞു-‘ഞാന്‍ എന്റെ കൊലപാതകിയെ വാങ്ങുകയായിരുന്നു. കൈയിലാണ് ഞാന്‍ പാമ്പിനെയെടുത്തത്’.
2000 ഏപ്രില്‍ പത്തിന് ഏതെങ്കിലും ഒരു ജര്‍മന്‍ രാഷ്ട്രീയ കക്ഷിയുടെ ആദ്യ വനിതാ മേധാവി എന്ന അലങ്കാരം മെര്‍ക്കലില്‍ ചാര്‍ത്തപ്പെട്ടു. പുരുഷകേന്ദ്രീകൃതമായ സി.ഡി.യുവില്‍ അവരുടെ സ്വാധീനം രാഷ്ട്രീയനിരീക്ഷകര്‍ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ജര്‍മനിയില്‍ മെര്‍ക്കലിന്റെ ജനപ്രീത കുതിച്ചുയര്‍ന്നെങ്കിലും 2002ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ സി.ഡി.യുവിനായില്ല. അപ്പോഴേക്കും അവര്‍ ജര്‍മന്‍ രാഷ്ട്രീയക്കളത്തിലെ ഇളക്കാനാവാത്ത കരുവായി മാറിയിരുന്നു. ആ വര്‍ഷം അവര്‍ പ്രതിപക്ഷ നേതാവായി. യു.എസുമായി അടുത്ത ബന്ധം സൂക്ഷിച്ച മെര്‍ക്കല്‍ 2003ല്‍ യു.എസിന്റെ ഇറാഖ് അധിനിവേശത്തെ ന്യായീകരിച്ച് വാര്‍ത്തയില്‍ ഇടംനേടി. തുര്‍ക്കിക്ക് യൂറോപ്യന്‍ യൂണിയനില്‍ ഇടംനല്‍കുന്നതിനും അവര്‍ എതിരായിരുന്നു.
2005 മെയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ തോല്‍പ്പിച്ച് സി.ഡി.യു/സി.എസ്.യു (ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍) സഖ്യം അധികാരത്തിലേറി. നവംബര്‍ 22ന് ആദ്യമായി മെര്‍ക്കല്‍ ജര്‍മന്‍ ചാന്‍സലറായി അധികാരമേറ്റു. സാമ്പത്തിക ഉദാരീകരണത്തിന്റെ വക്താവായിരുന്നു അവര്‍. നവ ഉദാരീകരണ പരിഷ്‌കരണ നയങ്ങള്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വു നല്‍കി. 2009ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുമായി അവര്‍ വീണ്ടും അധികാരത്തിലെത്തി. 2013ലെ തെരഞ്ഞെടുപ്പിലും 2017ലെ തെരഞ്ഞെടുപ്പില്‍ വിജയം അവര്‍ക്കൊപ്പം നിന്നുവെന്നത് അവരുടെ സ്വാധീനത്തിന്റെ തെളിവായിരുന്നു. ഇക്കാലയളവില്‍ യൂറോപ്പിനെ പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് അവര്‍ രാഷ്ട്രത്തെ സംരക്ഷിച്ചെടുത്തു. യൂറോയുടെ തകര്‍ച്ചയെ യൂറോപ്യന്‍ ഐക്യത്തെ ബാധിക്കാതിരിക്കാനും അവര്‍ ശ്രദ്ധകാണിച്ചു. ഇതോടെ യൂറോപ്യന്‍ യൂണിയന്റെ നേതാവായി മെര്‍ക്കല്‍ ഉയരുകയും ചെയ്തു. യൂറോപ്പാണ് ജര്‍മനിയെ നിര്‍മിക്കുന്നത് എന്ന് അവര്‍ക്ക് കൃതമ്യായ ബോധ്യമുണ്ടായിരുന്നു.
മറ്റു പാശ്ചാത്യന്‍ നാടുകളില്‍ നിന്ന് ഭിന്നമായി കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും മെര്‍ക്കര്‍ സ്വീകരിച്ച അനുഭാവ നിലപാടുകളാണ് ജര്‍മനിക്കു പുറത്ത് അവരെ സ്വീകാര്യയാക്കിയത്. 2015ലെ യൂറോപ്യന്‍ കുടിയേറ്റ പ്രതിസന്ധിയില്‍ മറ്റു രാഷ്ട്രങ്ങള്‍ അറച്ചു നിന്നപ്പോള്‍ ആഫ്രിക്കയില്‍ നിന്നും മധ്യേഷ്യയില്‍നിന്നും (വിശിഷ്യാ സിറിയ) എത്തിയ അഭയാര്‍ത്ഥികള്‍ക്ക് ജര്‍മനി ഇടം നല്‍കി. മതിലുകളില്ലാത്ത രാഷ്ട്രം എന്ന സങ്കല്‍പ്പമാണ് മെര്‍ക്കല്‍ പിന്തുടരുന്ന നയം. അതു കൊണ്ടുതന്നെയായിരിക്കണം മെക്‌സികന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ നിശിത വിമര്‍ശനവുമായി അവര്‍ രംഗത്തെത്തിയത്.
ജര്‍മനി ഇപ്പോഴും ഈ അറുപത്തുമൂന്നുകാരിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു എന്നതിന്റെ തെളിവായിരുന്നു 2016ലെ ബര്‍ലിന്‍ ആക്രമണത്തിന് ശേഷം സംഘടിപ്പിക്കപ്പെട്ട സര്‍വേ. രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് ആര്‍ക്ക് പരിഹരിക്കാനാകും എന്നതായിരുന്നു ചോദ്യം. മെര്‍ക്കല്‍, സീഹോഫര്‍, ഗബ്രിയേല്‍, ഷുല്‍സ്, ഒസ്‌ദെമിര്‍, വേജന്‍നെച് തുടങ്ങിയ നേതാക്കളുടെ പേരുകളും സര്‍വേയില്‍ ചേര്‍ത്തിരുന്നു. 56 ശതമാനം പേരും അഭിപ്രായപ്പെട്ടത് മെര്‍ക്കലിന്റെ പേരാണ്. രണ്ടാമതെത്തിയ സീഹോഫറിന് 39 ശതമാനം വോട്ടേ കിട്ടിയുള്ളൂ. ആ പ്രതീക്ഷകള്‍ ജര്‍മന്‍ ജനത ഇനിയും കൈവെടിഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടാണ് ഇത്തവണ ഭരണപക്ഷത്തിനു ലഭിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ക്രിസത്യന്‍ ഡെമോക്രാറ്റിക് യൂണിയനും സഖ്യകക്ഷി ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയനും കൂടി ലഭിച്ചത് 33 ശതമാനം വോട്ട്. പ്രതിപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 20.5 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. മുസ്‌ലിം-കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ ആള്‍ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്ക് (എ.എഫ്.ഡി) 12.6 ശതമാനം വോട്ടു ലഭിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ആശങ്ക. 2015നു ശേഷമുള്ള മുസ്‌ലിം അഭയാര്‍ത്ഥികളുടെ വരവാണ് എ.എഫ്.ഡിക്ക് സ്വാധീനമുറപ്പിക്കാന്‍ വഴിയൊരുക്കിയത്.

ക്യാപ്ഷന്‍
ബര്‍ലിന്‍ മതില്‍ കിഴക്കന്‍ ജര്‍മനിക്കും പടിഞ്ഞാറന്‍ ജര്‍മനിക്കുമിടയില്‍ തീര്‍ത്ത നിസ്സഹായാവസ്ഥകളുടെ സാക്ഷിയാണ് ആംഗല മെര്‍ക്കല്‍. ആ ഓര്‍മകളായിരിക്കണം സിറിയയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ആട്ടിന്‍പറ്റങ്ങളെപ്പോലെയെത്തിയ അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വത്തിന്റെ മേലാപ്പൊരുക്കാന്‍ അവര്‍ക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ടാകുക. സ്വന്തം നാട്ടില്‍ മെര്‍ക്കല്‍ ഇതിന് വലിയ വില കൊടുക്കേണ്ടി വന്നു. തെരഞ്ഞെടുപ്പില്‍ മുസ്‌ലിം-കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ കക്ഷി മോശമല്ലാത്ത വോട്ടു നേടി. എന്നാല്‍ കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും മെര്‍ക്കര്‍ സ്വീകരിച്ച അനുഭാവ നിലപാടുകളാണ് ജര്‍മനിക്കു പുറത്ത് മെര്‍ക്കലിനെ സ്വീകാര്യയാക്കിയത്. മെര്‍ക്കലിന്റെ ജീവിതവും രാഷ്ട്രീയവും.

ബര്‍ലിന്‍ മതില്‍ കിഴക്കന്‍ ജര്‍മനിക്കും പടിഞ്ഞാറന്‍ ജര്‍മനിക്കുമിടയില്‍ തീര്‍ത്ത നിസ്സഹായാവസ്ഥകളുടെ സാക്ഷിയാണ് ആംഗല മെര്‍ക്കല്‍. ആ ഓര്‍മകളായിരിക്കണം സിറിയയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ആട്ടിന്‍പറ്റങ്ങളെപ്പോലെയെത്തിയ അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വത്തിന്റെ മേലാപ്പൊരുക്കാന്‍ അവര്‍ക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ടാകുക. സ്വന്തം നാട്ടില്‍ മെര്‍ക്കല്‍ ഇതിന് വലിയ വില കൊടുക്കേണ്ടി വന്നു. തെരഞ്ഞെടുപ്പില്‍ മുസ്‌ലിം-കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ കക്ഷി മോശമല്ലാത്ത വോട്ടു നേടി. എന്നാല്‍ കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും മെര്‍ക്കര്‍ സ്വീകരിച്ച അനുഭാവ നിലപാടുകളാണ് ജര്‍മനിക്കു പുറത്ത് മെര്‍ക്കലിനെ സ്വീകാര്യയാക്കിയത്. മെര്‍ക്കലിന്റെ ജീവിതവും രാഷ്ട്രീയവും.മുക്കാലോടെ അവസാനിച്ചു. ആ മതിലുകള്‍ പടിഞ്ഞാറിലേക്ക് തുറന്നുവെച്ചു, എന്നെന്നേക്കുമായി.

chandrika: