X

‘നട്ടെല്ലില്ലാത്തവര്‍’;പാക് ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് മുന്‍താരങ്ങള്‍

കറാച്ചി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച പാക് ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍ രംഗത്ത്. വക്കാര്‍ യൂനുസും ഷുഹൈബ് അക്തറുമാണ് ടീമിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുന്നത്.

രണ്ടാം ടെസ്റ്റില്‍ 330 റണ്‍സിനാണ് ഇംഗ്ലണ്ട് പാക്കിസ്താനെ തോല്‍പ്പിച്ചത്. പാക്കിസ്താന്റെ ബാറ്റിംഗ് നിരയെ മുന്‍ കോച്ചായ യൂനുസ് വിമര്‍ശിച്ചു. നട്ടെല്ലില്ലാത്ത ബാറ്റിംഗ് നിരയെയാണ് ടെസ്റ്റില്‍ കണ്ടതെന്ന് അദ്ദേഹം തുറന്നടിക്കുകയായിരുന്നു. ഒരിക്കലും ടെസ്റ്റില്‍ വിജയിക്കാത്തതിനെ ഞാന്‍ കുറ്റം പറയില്ലായിരുന്നു. എന്നാല്‍ ബാറ്റിങ്ങിന്റെ നിലവാരമില്ലായ്മ ഇംഗ്ലണ്ട് ബൗളേഴ്‌സിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയാണ് ചെയ്തതെന്നും വക്കാര്‍ പറഞ്ഞു.

chandrika: