തമിഴ് നടന്‍ ജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചെന്നൈ സൈതാര്‍പേട്ട കോടതിയുടെ ഉത്തരവ്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന് കേസിലാണ് നടനെ അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവ് കോടതി പുറത്തിറക്കിയത്. കേസ് പരിഗണിച്ച അഞ്ചാം തിയ്യതി ഹാജരാകണമെന്ന് നടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയ് അന്ന് ഹാജരായിരുന്നില്ല. ഇന്നലെയും കേസ് കോടതി പരിഗണിച്ചെങ്കിലും ജയ് ഹാജരായില്ല. തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ നടനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചു. നടന്‍ ഒളിവിലാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിലെ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്കു മടങ്ങളുമ്പോഴായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്.
- 7 years ago
chandrika
Categories:
Video Stories
നടന്‍ ജയ് ഒളിവില്‍
Tags: jay
Related Post