X
    Categories: Culture

ദളിത്-മുസ്ലിം-പിന്നാക്ക ഐക്യം ശക്തിപ്പെടുത്തണം: സെമിനാര്‍

കോഴിക്കോട്: രാജ്യത്ത് ദളിത്- മുസ്‌ലിം – പിന്നാക്ക ഐക്യം ശക്തിപ്പെടുത്തണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാര്‍ അഭിപ്രായപ്പെട്ടു. ദളിതുകളും മുസ്‌ലിംകളും കൈകോര്‍ത്ത് അസഹിഷ്ണുതാ രാഷ്ട്രീയത്തെ പ്രതിരോധിക്കണം. മുസ്‌ലിംകളെയും ദളിതുകളെയും അകറ്റുകയെന്നതാണ് സംഘ്പരിവാര്‍ അജണ്ടയെന്ന് ‘ന്യൂനപക്ഷ-പിന്നോക്ക-ദളിത് ഐക്യ’ സന്ദേശ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മുസ്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. പറഞ്ഞു.

ദളിത്-മുസ്‌ലിം ഐക്യം രാജ്യത്തെ മുന്നൂറിലേറെ ലോക്‌സഭാ സീറ്റുകളില്‍ നിര്‍ണ്ണായകമാവും. ഇതറിയാവുന്നതുകൊണ്ടാണ് ബി.ജെ.പി ഭിന്നിപ്പിന്റെ രാഷ്ട്രീയം പയറ്റുന്നത്. ഉത്തര്‍പ്രദേശില്‍ ഏറ്റവും പിന്നോക്കമായ മുസ്‌ലിംകളും മറ്റു ജാതിക്കാരും സംഘടിച്ചാല്‍ സവര്‍ണര്‍ക്കെതിരെ ശക്തമായ നിരയാകും. ജാതി സമവാക്യമാണ് അവിടെയുള്ള പ്രശ്‌നം. അറുപതുകളില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നവര്‍ പിന്നീട് മുലായം സിങിനും മായാവതിക്കുമൊപ്പം പോയി. ഇതോടെ ഐക്യം നഷ്ടപ്പെട്ടു.

വോട്ടുകള്‍ ശിഥിലമാക്കലാണ് ഫാസിസ്റ്റുകളുടെ ലക്ഷ്യം. പശു സംരക്ഷകരായും മോദി വീരാരധനയിലൂടെയും മുതലെടുക്കുകയാണ് അവര്‍. അന്തര്‍ദേശീയ ഏജന്‍സികള്‍ അദ്ദേഹത്തിനായി പ്രവര്‍ത്തിക്കുന്നു. മുസ്‌ലിംലീഗ് എക്കാലവും ദളിതുകളെ ചേര്‍ത്തുനിര്‍ത്തിയാണ് മുന്നോട്ടു പോയത്. ഇക്കാര്യത്തില്‍ കൂടുല്‍ ഫലപ്രദമായ പദ്ധതികള്‍ അനിവാര്യമാണെന്നും എം.കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ദളിത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, ചന്ദ്രിക പത്രാധിപര്‍ സി.പി സെയ്തലവി, കാലിക്കറ്റ് വാഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എം.വി മനോജ് സംസാരിച്ചു.

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സ്വാഗതവും ട്രഷറര്‍ കെ.എം അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ അഡ്വ.എസ് കബീര്‍, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, കെ.പി താഹിര്‍, സി.പി.എ അസീസ്, പി.എ അഹമ്മദ് കബീര്‍, റഷീദ് ആലായന്‍, പി.കെ ഫിറോസ്, കെ.ടി അബ്ദുറഹിമാന്‍, എം.എ സമദ്, അഷറഫ് മടാന്‍ സംബന്ധിച്ചു.
മുസ്‌ലിം യൂത്ത്‌ലീഗ് ത്രിദിന സംസ്ഥാന സമ്മേളനം ഇന്ന് കടപ്പുറത്തു നടക്കുന്ന യുവലക്ഷങ്ങളുടെ സംഗമത്തോടെ സമാപിക്കും.

-പിന്നാക്ക ഐക്യം ശക്തിപ്പെടുത്തണം: സെമിനാര്‍

chandrika: