തെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിനടുത്ത് ഭവനരഹിതരായ ജനങ്ങള്‍ താമസിക്കുന്നത് ഒഴിഞ്ഞ കുഴിമാടങ്ങളില്‍. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്ന ചിത്രം ഇറാനിലെ മാധ്യമമായ ഷഹ്ര്‍വന്ദ് ദിനപത്രമാണ് പുറത്തുവിട്ടത്.
അമ്പതോളം പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഈ സെമിത്തേരിയില്‍ താമസിക്കുന്നുണ്ടെന്നും ഭൂരിഭാഗവും ലഹരിക്കടിമകളാണെന്നും റിപ്പോര്‍ട്ട് വ്ക്തമാക്കി. ‘പാലങ്ങള്‍ക്കു ചുവടെയോ കാര്‍ഡ്‌ബോര്‍ഡുകള്‍ മറച്ചോ ജീവിക്കുന്നവരെ കുറിച്ച് കേട്ടിരുന്നുവെന്നും എന്നാല്‍ കുഴിമാടങ്ങളില്‍ താമസിക്കുന്നവരെ കുറിച്ചു ഇതേവരെ കേട്ടിരുന്നില്ലെന്നും ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി വ്യക്തമാക്കി.