ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി നാലു ദിവസത്തിന്റെ കാത്തിരിപ്പ്. ഏപ്രില്‍ 11നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുകയാണ് പാര്‍ട്ടികള്‍. ഇരുപത് സംസ്ഥാനങ്ങളിലായി 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ് 11ന് പോളിങ് നടക്കുന്നത്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നയിക്കുന്ന യു.പി.എയും നരേന്ദ്ര മോദിയും അമിത് ഷായും നേതൃത്വം നല്‍കുന്ന എന്‍.ഡി.എയും തമ്മില്‍ തന്നെയാണ് പ്രധാന മത്സരം. ഇരു വിഭാഗവും വലിയ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഇതിനകം നടത്തിയത്.
ബി.ജെ.പിക്കെതിരായി ഉയര്‍ത്തിയ മഹാസഖ്യ ഭൂമിയായ ഉത്തര്‍ പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലിയും ഇന്ന് തുടങ്ങുകയാണ്.
മൊത്തം ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് മെയ് 19 വരെ നീണ്ടു നില്‍ക്കും. മെയ് 23നാണ് ഫലപ്രഖ്യാപനം.