താനൂരില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ബോട്ട് ജീവനക്കാരനായ താനൂര്‍ സ്വദേശി മുഹമ്മദ് റിന്‍ഷാദ് ആണ് പിടിയിലായത്.
ഇതോടെ ആകെ പത്ത് പേരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. പ്രതികളില്‍ മൂന്ന് പേര്‍ ബോട്ട് ഉടമയെ ഒളിവില്‍ പോകാന്‍ സഹായിച്ചവരാണ്. ബോട്ട് ജീവനക്കാരായ ബിലാല്‍, അപ്പു, അനില്‍ എന്നിവരെ വ്യാഴാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബോട്ടിന്റെ ഉടമസ്ഥന്‍ നാസര്‍, സ്രാങ്ക് ദിനേശന്‍ എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായ സ്രാങ്ക് ദിനേശനെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു.