X

താനായിരുന്നു ഒരു തീവ്രവാദിയെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്ന് മഹ്ബൂബ മുഫ്തി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രഗ്യ സിങ് ഠാക്കൂര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷനുമായ മഹ്ബൂബ മുഫ്തി. താനായിരുന്നു ഒരു തീവ്രവാദിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്ന് അവര്‍ ചോദിച്ചു. ട്വിറ്ററിലൂടെയാണ് മഹ്ബൂബ പ്രതികരിച്ചത്.

‘താനൊരു തീവ്രവാദക്കേസിലെ പ്രതിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാലുള്ള രോഷത്തെക്കുറിച്ച് സങ്കല്‍പ്പിച്ച് നോക്കൂ. മെഹ്ബൂബ ടെററിസ്റ്റ് എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങാക്കി ചാനലുകള്‍ക്ക് സമനില തെറ്റുമായിരുന്നു. ഈ മനുഷ്യര്‍ക്ക് കാവി മതഭ്രാന്തന്മാരുടെ കാര്യം വരുമ്പോള്‍ ഭീകരതയ്ക്ക് മതമില്ലാതാകും. അല്ലെങ്കില്‍ എല്ലാ മുസ്ലിംങ്ങളും തീവ്രവാദികളാണ്. നിരപരാധിയാണെന്ന് തെളിയുന്നതുവരെ കുറ്റകാരായിരിക്കുമെന്നും’, മെഹ്ബൂബ കുറിച്ചു.

2008-ലാണ് രാജ്യത്തെ നടുക്കിയ മാലേഗാവ് സ്‌ഫോടനം നടക്കുന്നത്. ഏഴ് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തെ ‘കാവി ഭീകരത’ എന്നാണ് ഭരണകൂടം വിശേഷിപ്പിച്ചത്. പ്രഗ്യ സിംഗ് ഠാക്കൂര്‍, കേണല്‍ പുരോഹിത് എന്നിവരായിരുന്നു കേസിലെ പ്രധാന പ്രതികള്‍.

web desk 1: