X

തല്ലിത്തകര്‍ത്ത് വാര്‍ണര്‍; തകര്‍ന്നത് ഒരുപിടി റെക്കോര്‍ഡുകള്‍

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ആതിഥേയരായ ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 365/3 എന്ന ശക്തമായ നിലയിലാണ് ഓസീസ്. മാറ്റ് റെന്‍ഷോ 167*, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

78 പന്തുകളില്‍ നിന്ന് ട്വന്റി-20 ശൈലിയിലായിരുന്നു വാര്‍ണറുടെ സെഞ്ചുറി നേട്ടം. ആദ്യന്തം ബൗളര്‍മാരെ തല്ലിത്തകര്‍ത്ത താരം ഓസ്‌ട്രേലിയയെ മുന്നില്‍ നിന്നും നയിക്കുകയായിരുന്നു. ഒട്ടേറെ റെക്കോര്‍ഡുകളും ഇതിനിടെ വാര്‍ണര്‍ പഴങ്കഥയാക്കി.

1) ആദ്യ ദിനത്തിന്റെ ആദ്യ സെഷനില്‍ തന്നെ സെഞ്ചുറി തികക്കുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനെന്ന ബഹുമതി വാര്‍ണര്‍ സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഓസ്‌ട്രേലിയക്കാരന്‍ കൂടിയാണ് അദ്ദേഹം.

2) ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ പേരിലുള്ള വേഗതയേറിയ നാലാമത്തെ സെഞ്ചുറിയെന്ന നേട്ടം വാര്‍ണര്‍ സ്വന്തമാക്കി. ഗില്‍ക്രിസ്റ്റ് (47 പന്ത്), ജാക്ക് ഗ്രിഗറി (67 പന്ത്), ഡേവിഡ് വാര്‍ണര്‍ (67) എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.

3) പാകിസ്താനെതിരെ ഒരു താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ടെസ്റ്റ് സെഞ്ചുറി കൂടിയായി ഇത്. 78 പന്തില്‍ സെഞ്ചുറി തികച്ച മക്കല്ലത്തിന്റെ പേര്ിലാണ് ഈ നേട്ടം.

chandrika: