ഐഫോണ്‍ 7ന് ഹെഡ്‌ഫോണ്‍ ജാക്ക് തുളച്ച് നല്‍കുന്ന വീഡിയോ യുട്യൂബില്‍ വൈറലാകുന്നു. ഏറെ പുതുകളോടെ വിപണിയിലെത്തിയ ഐഫോണില്‍ വയര്‍ലെസ് ഹെഡ്‌ഫോണ്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. എന്നാല്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഉപയോഗിച്ച് ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതെങ്ങനെയാണ് എന്ന് വിശദീകരിക്കുന്ന ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രസകരമായ കാര്യം, ടെക്ക് റാക്‌സ് എന്ന യൂട്യൂബ് ചാനല്‍ പ്രവര്‍ത്തകര്‍ ഐഫോണ്‍ 7-നെ കളിയാക്കാനുദ്ദേശിച്ച് ചെയ്ത സ്പൂഫ് വീഡിയോ ചിലര്‍ സീരിയസായി എടുത്തു എന്നതാണ്. വീഡിയോയില്‍ കണ്ടതിനെ തുടര്‍ന്ന് ഡ്രില്ലര്‍ ഉപയോഗിച്ച് സ്വന്തം ഫോണ്‍ തുളച്ച് മണ്ടന്മാരുടെ എണ്ണം കുറച്ചൊന്നുമല്ല.
ഐഫോണ്‍ 7ന് മുന്‍ഗാമികളെ അപേക്ഷിച്ച് ഏറെ സവിശേഷതകള്‍ ഉണ്ടെങ്കിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് 3.5 എംഎം ജാക്ക് ഇല്ലാത്ത ഓഡിയോ സംവിധാനമായിരുന്നു. വയര്‍ലസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍പോഡ് ഏറെ കൗതുകവും ഒപ്പം വിമര്‍ശനവും വിളിച്ചുവരുത്തി. ഓഡിയോ ജാക്ക് എടുത്തു കളഞ്ഞതിന് ആപ്പിള്‍ വിശദീകരണം നല്‍കിയെങ്കിലും ട്രോളുകള്‍ക്ക് കുറവൊന്നുമുണ്ടായില്ല.
ഫോണ്‍ വാങ്ങിക്കുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയ ബ്രോക്കണ്‍ ഹെഡ്‌സെറ്റ് മാറ്റൂ, ഫോണ്‍തുളച്ച് ഹോള്‍ നിര്‍മ്മിക്കൂവെന്നാണ് വൈറലായിരിക്കുന്ന വീഡിയോയില്‍ പറയുന്നത്. വയറോടു കൂടിയ ഹെഡ്‌സെറ്റ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വീഡിയോ കാണുക സ്വാഭാവികം. എന്നാല്‍, സങ്കീര്‍ണമായ സംവിധാനമുള്ള ഫോണില്‍ തുളയുണ്ടാക്കുക മണ്ടത്തരമാണെന്ന് വീഡിയോ കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാവും. ട്രിക്കുകളുപയോഗിച്ച് സൃഷ്ടിച്ച വീഡിയോയിലെ ഫോണിന് കേടൊന്നും പറ്റുന്നില്ല എന്നതായിരിക്കണം 3.5 ജാക്ക് ആരാധകരെ ആകര്‍ഷിച്ചത്.
ഫോണിന്റെ ബോഡിക്ക് പരിക്കേറ്റാല്‍ വാറന്റി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന അടിസ്ഥാന കാര്യം പോലും പരിഗണിക്കാതെയാണ് ചില മണ്ടന്മാര്‍ അതിസാഹസികതക്ക് മുതിര്‍ന്നത്. പ്രതീക്ഷിച്ചതു പോലെ, ഫോണ്‍ കേടുവന്നു എന്നതാണ് ഫലം. ഫോണില്‍ തുളയുണ്ടാക്കിയതോടെ ഡിസ്‌പ്ലേയില്‍ തകരാറ് സംഭവിച്ചെന്നും പിന്നീട് ഫോണ്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും വെളിപ്പെടുത്തി രംഗത്തെത്തിയ ഉപഭോക്താക്കള്‍ കനത്ത പരിഹാസമാണ് നേരിടേണ്ടി വരുന്നത്.