X

ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ നെറ്റില്‍ പരതി യു.എസ് ജനത

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായെന്ന സത്യം ഉള്‍ക്കൊള്ളാന്‍ അമേരിക്കന്‍ ജനതയില്‍ വലിയൊരു വിഭാഗത്തിന് ഇനിയും സാധിച്ചിട്ടില്ല. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അമേരിക്കക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് പ്രസിഡണ്ടിനെ എങ്ങനെ ഇംപീച്ച് ചെയ്യാം എന്നതിനെക്കുറിച്ചായിരുന്നു.

വിവാദപുരുഷനായ ട്രംപിനെതിരെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ അത്തരമൊരു നീക്കത്തിന് സാധ്യതയുണ്ടെന്ന് തന്നെയാണ് പലരും കരുതുന്നത്. ഇംപീച്ച്‌മെന്റിനുള്ള കാരണങ്ങള്‍, ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ഹര്‍ജി, ഇംപീച്ച് ട്രംപ്… അങ്ങനെ പോകുന്നു സെര്‍ച്ച് ലിസ്റ്റിലെ കാര്യങ്ങള്‍. ട്രംപ് അധികാരത്തില്‍ വരുന്നത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് ഒരുവിഭാഗം അമേരിക്കക്കാര്‍ ഭയക്കുന്നുണ്ട്. നേരത്തെ കാനഡയിലേക്ക് എങ്ങനെ കുടിയേറാമെന്നായിരുന്നു ചിലര്‍ ഇന്റര്‍നെറ്റില്‍ അന്വേഷിച്ചത്.

യു.എസ് വിടാന്‍ ആഗ്രഹിക്കുന്നവര്‍ കൂട്ടത്തോടെ കയറിയപ്പോള്‍ കനേഡിയന്‍ എമിഗ്രേഷന്‍ സൈറ്റ് തകര്‍ന്നിരുന്നു. ട്രംപ് പ്രസിഡണ്ടാകുമെന്ന സൂചനകള്‍ വന്നു തുടങ്ങിയതോടെയാണ് ആളുകള്‍ കാനഡയിലേക്ക് കുടിയേറ്റത്തിന് വഴിതേടിത്തുടങ്ങിയത്.

chandrika: