X

ജീവനക്കാരെ ബന്ദികളാക്കി ബാങ്കില്‍ നിന്ന് 8.5 കോടി കവര്‍ന്നു

റായ്ഗഡ്: ഛത്തീസ്ഗഡിലെ റായ്ഗഡില്‍ ജീവനക്കാരെ ബന്ദികളാക്കി പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച. ആക്‌സിസ് ബാങ്കിന്റെ ജഗത്പൂര്‍ ശാഖയിലാണ് ഇന്നലെ രാവിലെ 9.30 ഓടെ കവര്‍ച്ച നടന്നത്. ആയുധധാരികളായ കവര്‍ച്ചക്കാര്‍ ബാങ്ക് അടിച്ചുതകര്‍ക്കുകയും മാനേജരെ പരിക്കേല്‍പ്പിച്ച ശേഷം 8.5 കോടി രൂപ വിലമതിക്കുന്ന പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. സിറ്റി കോട്വാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ആയുധങ്ങളുമായെത്തിയ ഏഴംഗ സംഘം ബാങ്കില്‍ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തി ഒരു മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ലോക്കര്‍ റൂമിന്റെ താക്കോല്‍ ആവശ്യപ്പെട്ടാണ് ബാങ്ക് മാനേജരെ ആക്രമിച്ചത്.

പണവും സ്വര്‍ണാഭരണങ്ങളും കൊള്ളയടിച്ച ശേഷം അക്രമികള്‍രക്ഷപ്പെട്ടതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാര്‍ പറഞ്ഞു. ഏഴ് കോടി രൂപയും 1.5 കോടി വിലവരുന്ന സ്വര്‍ണക്കട്ടികളും ആഭരണങ്ങളുമാണ് കവര്‍ന്നത്. കാലിന് പരിക്കേറ്റ മാനേജരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

webdesk11: