കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം.ഇന്നലെ ഹജജ് ഹൗസില്‍ നടന്ന യോഗത്തിലാണ് പുതുതായി ഹജ്ജ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാന്‍ കലക്ടര്‍ ഷൈനാമോളെ വിമര്‍ശിച്ചത്.യോഗത്തില്‍ കലക്ടര്‍ പങ്കെടുത്തിരുന്നില്ല. പകരം ഡെപ്യൂട്ടി കലക്ടറെ പറഞ്ഞയ ക്കുകയായിരുന്നു. കലക്ടറുടെ അശ്രദ്ധ ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായാണ് വിമര്‍ശനം.
യഥാസമയം ഹജ്ജ് കമ്മിറ്റിയുടെ ചെക്ക് ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ്യ ഓഫീസര്‍ കൂടിയായ കലക്ടര്‍ ഒപ്പിടാത്തത് കാരണം യാത്ര, ഭക്ഷണം തുടങ്ങിയവയില്‍ പ്രയാസം നേരിട്ടതായും, ഇത് സര്‍ക്കാറിനെ അറിയിക്കുമെന്നും എം.എല്‍.എ യോഗത്തില്‍ പരസ്യമായി വിമര്‍ശിച്ചു. പറഞ്ഞു.ഹജജ് യാത്ര സംബന്ധിച്ച് യോഗം അവലോകനം നടത്തി.യോഗത്തില്‍ ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.എ.കെ.അബദുറഹിമാന്‍, ഡോ. ഇ.കെ.അഹമ്മദ് കുട്ടി, ബാബു സേഠ്, വി.കെ.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, മുഹമ്മദ് ചായന്റിടി ,ശരീഫ് മണിയാട്ടുകുഴി, നസ്‌റുദീന്‍, പ്രഫ .എ കെ.അബ്ദുല്‍ ഹമീദ്, ഇ.സി.മുഹമ്മദ് സംബന്ധിച്ചു.