റിയാദ്: പുതിയ ചരിത്രമെഴുതി സഊദിയിലെത്തിയ ലബനാനിലെ കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് തലവന്‍ കര്‍ദിനാള്‍ ബിഷാറ അല്‍ റായിക്ക് ഊഷ്മള സ്വീകരണം. സഊദി സന്ദര്‍ശനത്തിനെത്തിയ കര്‍ദിനാള്‍ ബിഷാറ രാജാവ് സല്‍മാന്‍ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദി സ്വീകരിച്ചു.
ലബനാനും സഊദിയുമായുള്ള ഉഭയകക്ഷി ബന്ധം ഇരുവരും അവലോകനം ചെയ്തയായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‘മതങ്ങള്‍ തമ്മില്‍ സ്‌നേഹത്തോടെയും സഹവര്‍ത്തിത്തത്തോടെയും കഴിയേണ്ടതിന്റെ ആവശ്യകതയെത്തിരിക്കുകയാണ്’. ഇരുവരും വ്യക്തമാക്കി. കര്‍ദിനാള്‍ ബിഷാറ കിരീടാവകാശി മുഹമ്മദ് സല്‍മാനെയും സന്ദര്‍ശിച്ചു. ചര്‍ച്ചകളില്‍ സൗദി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ്, വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍, ഗള്‍ഫ് കാര്യമന്ത്രി താമില്‍ അല്‍ സുബ്ഹാന്‍ തുടങ്ങിയവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ലബനാന്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സഅദ് അല്‍ ഹരീരി രാജി വെച്ചതും ചര്‍ച്ച ചെയ്തു. പുതിയ സാഹചര്യം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കില്ലെന്നും ഇക്കാര്യം സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഉറപ്പ് നല്‍കിയതായും കര്‍ദിനാള്‍ ബിഷാറ പറഞ്ഞു. എത്രയും പെട്ടെന്ന് അദ്ദേഹം ലബനാനില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
റിയാദ് വിമാനത്താവളത്തിലെത്തിയ പാത്രിയര്‍ക്കീസ് അധ്യക്ഷന് സഊദി മന്ത്രി താമിര്‍ അല്‍സുബ്ഹാനും മറ്റ് ഉന്നതരും ചേര്‍ന്നാണ് സ്വീകരിച്ചത്. സഊദി സന്ദര്‍ശിക്കുന്ന ആദ്യ ക്രൈസ്തവ സഭാ മേലധ്യക്ഷനാണ് അന്ത്യോക്യാ സിറിയന്‍ മരോനൈറ്റ് സഭയുടെ തലവനായ അല്‍റായി. പോപ്പിനെ തിരഞ്ഞെടുക്കുന്ന കര്‍ദിനാള്‍ സംഘത്തിലെ ഏക അറബ് കര്‍ദിനാളാണ് അദ്ദേഹം.
- 7 years ago
chandrika
Categories:
Video Stories
ചരിത്രമെഴുതി കര്‍ദിനാള്‍ ബിഷാറ സഊദിയില്‍
Tags: saudi
Related Post