X

ചരിത്രം കുറിച്ച് ഹിലരി ക്ലിന്റണ്‍

ഫിലാഡല്‍ഫിയ: അമേരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് ഹിലരി ക്ലിന്റണ്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം വിജയിച്ചതോടെയാണ് ഹിലരി ചരിത്രം കുറിച്ചിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രമുഖ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഒരു വനിത തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്.

നവംബര്‍ എട്ടിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും ഏറ്റുമുട്ടും. വലിയ സ്വപ്‌നങ്ങള്‍ കാണുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കുമായി ഈ നിമിഷം സമര്‍പ്പിക്കുന്നുവെന്ന് ഹിലരി ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലാണ് ഹിലരിയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആകെയുള്ള 4,764 പാര്‍ട്ടി പ്രതിനിധികളില്‍ 2,383 പേരുടെ പിന്തുണ നേടിയാണ് മുന്‍ പ്രഥമ വനിതകൂടിയായ ഹിലരി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് ഹിലരിയുമായി മത്സരംഗത്ത് ഉണ്ടായിരുന്ന ബേണി സാന്‍ഡേഴ്‌സണ്‍ തന്റെ പിന്‍മാറ്റം പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം ഹിലരിയെ ഐകകണ്‌ഠ്യേന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

chandrika: