മാഡ്രിഡ്: സോക്കര്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്‌കോമിന്റെ ഈ വര്‍ഷത്തെ മികച്ച ലോക ഫുട്‌ബോളര്‍ പുരസ്‌കാരം റിയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് മുന്‍നിരക്കാരന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തെ മികച്ച പ്രകടനമാണ് റൊണാള്‍ഡോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ഗോള്‍ ഡോട്‌കോം അറിയിച്ചു.
ബാഴ്‌സലോണയുടെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ്, അത്‌ലറ്റികോ മാഡ്രിഡിന്റെ അന്റോണിന്‍ ഗ്രീസ്‌മെന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. അതേ സമയം കഴിഞ്ഞ തവണ മികച്ച കളിക്കാരനായി ഗോള്‍ ഡോട്‌കോം കണ്ടെത്തിയ ബാഴ്‌സ താരം ലയണല്‍ മെസ്സി ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എട്ടു വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് സര്‍വേയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിന്നും മെസ്സി പിന്തള്ളപ്പെടുന്നത്. ലോകത്തെ 500 ഓളം മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഗോള്‍ ഡോട്‌കോമിന്റെ മികച്ച കളിക്കാരനെ തെരഞ്ഞെടുക്കുന്നത്. പുരസ്‌കാരം നേടിയത് വലിയ അംഗീകാരമായി കണക്കാക്കുന്നതായി റൊണാള്‍ഡോ പറഞ്ഞു. മാഡ്രിഡിലേയും പോര്‍ച്ചുഗലിലേയും മുഴുവന്‍ കളിക്കാരും തനിക്കു ലഭിച്ച ഈ പുരസ്‌കാരത്തിന് അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു. ടീം അംഗങ്ങളുടെ പിന്തുണയില്ലാതെ തനിക്ക് ഒന്നും നേടാനാവില്ലെന്നും ഇത് വ്യക്തിയുടെ മികവല്ല ടീം വര്‍ക്കിന്റെ മികവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- 8 years ago
chandrika
Categories:
Video Stories