X

കോടതിയില്‍വെച്ച് അമീറുലിന് പൊതി കൈമാറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കൊച്ചി: പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനേത്തുടര്‍ന്ന്, കസ്റ്റഡികാലാവധി നീട്ടിക്കിട്ടുന്നതിലേയ്ക്കായി ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്‌ലാമിനെ കോടതിയിലെത്തിച്ചപ്പോള്‍, പ്രതിക്ക് പൊതി കൈമാറാന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയിലായി.

എറണാകുളം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. അമീറുളുമായെത്തിയ പൊലീസ് സംഘത്തിനിടയിലൂടെയാണ് ഇയാള്‍ പൊതി കൈമാറാന്‍ ശ്രമിച്ചത്. കയ്യോടെ പിടികൂടിയ പൊലീസ്, ഇയാളെ ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് സ്‌റ്റേഷനിലേയ്ക്കു കൊണ്ടു പോയത്.

പൊതിയില്‍ ലഹരിവസ്തുക്കളാണോ എന്നത് പരിശോധനയിലേ വ്യക്തമാകൂ. അതേസമയം, ജിഷ വധക്കേസുമായി പുതുതായി അറസ്റ്റിലായ ആള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് കേസിനു പുതിയ വഴിത്തിരിവാകും.

അമീറുല്‍ ഇസ്‌ലാമിന്റെ കസ്റ്റഡി കാലാവധി അടുത്ത മാസം പത്താം തീയതി വരെ നീട്ടി കോടതി ഉത്തരവായി.

chandrika: