തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് ആറില്‍ നിന്ന് ഏഴുരൂപയായി വര്‍ധിപ്പിച്ചു. സ്വകാര്യ ബസുകളിലെ നിരക്കുമായി ഏകീകരിക്കാനാണെന്ന വാദം ഉയര്‍ത്തിയാണ് നടപടി. 2016 ഫെബ്രുവരിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ ടിക്കറ്റ് നിരക്ക് ഒരു രൂപ കുറച്ചിരുന്നു. ഈ കുറവ് പുതിയ തീരുമാനത്തോടെ ഇല്ലാതാകും.
ജനുവരി മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. നിരക്കു വര്‍ധന ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി രാജമാണിക്യം സക്കറിന് കത്തു നല്‍കിയയിരുന്നു. ഇത് പരിഗണനയിലിരിക്കെ ഡീസല്‍വില കേന്ദ്രം വീണ്ടും കൂട്ടി. പ്രതിമാസം 110 കോടിയുടെ അധികബാധ്യത വന്നതോടെ നിരക്കുവര്‍ധനക്കായി വീണ്ടും സര്‍ക്കാറിനെ സമീപിക്കുകയായിരുന്നു. തീരുമാനം വഴി പ്രതിദിനം 27 ലക്ഷം രൂപയും പ്രതിമാസം 6 കോടി രൂപയും അധികവരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.