കുവൈത്ത്: കുവൈത്തിലും ഖത്തറിലും ചൂട് കൂടുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ചൂടായ 54ഡിഗ്രി സെല്‍ഷ്യസാണ് കുവൈത്തില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കുവൈത്തിലെ മിട്രിബായില്‍ ആണ് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയത്. എന്നാല്‍ വരും ദിവസങ്ങളില്‍ ഖത്തറിലും ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40ഡിഗ്രിക്കുമുകളിലായിരിക്കും ചൂടെന്നും അറിയിപ്പുണ്ട്.
കുവൈത്തിലെ ഷീഹാനിയയില്‍ കഴിഞ്ഞ ദിവസം പകല്‍ 47ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു. ഖത്തര്‍ യൂണിവേഴ്‌സിറ്റി മേഖലയില്‍ 45ഡിഗ്രിയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില.
ഇറാഖില്‍ 53ഡിഗ്രിയാണ് ചൂട് അനുഭവപ്പെട്ടത്. ബസ്രയില്‍ റെക്കോര്‍ഡ് ചൂടാണെന്ന് കാലാവസ്ഥാനിരീക്ഷണ വെബ്‌സൈറ്റായ വെതര്‍ അണ്ടര്‍ഗ്രൗണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ചൂട് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.