ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ തുടര്‍ന്ന്് വര്‍ഗീയ കലാപത്തിലേക്കു നീങ്ങിയ ഉത്തര്‍പ്രദേശിലെ കാസന്‍ഗഞ്ചില്‍ മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി സന്ദര്‍ശനം നടത്തും. ഇന്ന് കാലത്ത് ലഖ്‌നൗവിലെത്തുന്ന ഇ.ടി ഗവര്‍ണര്‍ രാം നായികുമായി കൂടിക്കാഴ്ച നടത്തും. എത്രയും പെട്ടെന്ന് സമാധാനം പുനസ്ഥാപിക്കാനും മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് സന്ദര്‍ശനം. പ്രശ്‌നത്തിന്റെ ഗൗരവം ഗവര്‍ണറെ ബോധ്യപ്പെടുത്തും. തുടര്‍ന്ന് ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വൈകീട്ട് ലഖ്‌നൗവില്‍ മുസ്്‌ലിംലീഗ് യുപി സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രതിഷേധറാലിയെയും ഇ.ടി അഭിസംബോധന ചെയ്യും.
- 7 years ago
chandrika
Categories:
Video Stories
കാസന്‍ഗഞ്ച് കലാപം: ഇ.ടി ഇന്ന് യു.പി ഗവര്‍ണറെ കാണും
Tags: ET Muhammad Basheer