X

കാത്തിരുന്ന തൃശൂര്‍ പൂരാഘോഷത്തിന് തുടക്കം

തൃശൂര്‍: ആനചന്തവും മേളവും കുടമാറ്റവും വെടിക്കെട്ടും പുരുഷാരത്തിന്റെ ആരവംകൊണ്ടും പ്രശസ്തമായ തൃശൂര്‍ പൂരം ഇന്ന്. ഇന്നലെ ഉച്ചയ്ക്ക് 12.2ന് പൂരത്തിലേക്ക് വിളിച്ചോതി കുറ്റൂര്‍ നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ പുറത്തേറി തെക്കേ ഗോപുരനട തുറന്നതോടെ പൂരത്തിന് കേളികൊട്ടുണര്‍ന്നു.

പൂരദിവസമായ ഇന്ന് രാവിലെ മുതല്‍ എട്ട് ഘടകപൂരങ്ങള്‍ ശ്രീവടക്കുന്നാഥക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. രാവിലെ 11ന് തിരുവമ്പാടി ഭഗവതിയുടെ മഠത്തില്‍ വരവ്. 2.30ന് ഇലഞ്ഞിത്തറമേളവും 5.30ന് കുടമാറ്റവും രാത്രി വെടിക്കെട്ടും അരങ്ങേറും.

Chandrika Web: