Categories: More

കാത്തിരിപ്പ് മെഡലണിഞ്ഞു; സാക്ഷി മാലിക്കിന് വെങ്കലം

sakshiiisakshiiiറിയോ: കാത്തിരിപ്പുകള്‍ക്കൊടുവില്‍ റിയോ ഗെയിംസില്‍ ഇന്ത്യക്ക് മെഡല്‍. വനിതകളുടെ 58 കിലോ വിഭാഗം ഗുസ്തിയില്‍ കിര്‍ഗിസ്താന്റെ ഐസുലു തിനിബെകോവയെ 8-5ന് മലര്‍ത്തിയടിച്ചാണ് സാക്ഷി ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വെങ്കല നിറം പകര്‍ന്നത്. നിര്‍ണായക മത്സരത്തില്‍ 5-0 ന് പിന്നിട്ടു നിന്നതിനു ശേഷം അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയായിരുന്നു 23 കാരിയുടെ ത്രസിപ്പിക്കുന്ന ജയം. റിയോയില്‍ മെഡല്‍ നേടാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും പന്ത്രണ്ട് വര്‍ഷത്തെ തന്റെ കഠിനാധ്വാനം ഫലം കണ്ടതായും സാക്ഷി പറഞ്ഞു.

ഇന്ത്യന്‍ താരത്തിനെതിരെ തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ തിനിബെകോവ അനായാസ ജയം നേടുമെന്ന് തോന്നിച്ചെങ്കിലും സാക്ഷി മാലിക് പൊരുതിക്കയറുകയായിരുന്നു. മത്സരം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ശേഷിക്കെ നേടിയ മൂന്ന് പോയിന്റാണ് നിര്‍ണായകമായത്. കിര്‍ഗിസ്താന്‍ താരം റിവ്യൂ ആവശ്യപ്പെട്ടെങ്കിലും റഫറിയുടെ തീരുമാനം സാക്ഷിക്ക് അനുകൂലമായിരുന്നു.

AddThis Website Tools
chandrika:
whatsapp
line