ശ്രീനഗര്‍: ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ശ്രീനഗറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ സക്കൂറയില്‍ അര്‍ധസൈനിക വിഭാഗമായ എസ്എസ്ബിയുടെ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. എട്ടുപേര്‍ക്ക് പരിക്കേറ്റു. ക്യാമ്പിലേക്ക് പോവുകയായിരുന്ന ജവാന്മാര്‍ക്കു നേരെ രണ്ടു ഭീകരര്‍ ചേര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം കശ്്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം: ജവാന് വീരമൃത്യു
Indian Border Security Force (BSF) soldiers walk during night patrol near the fenced border with Pakistan in Abdullian, southwest of Jammu January 14, 2013. REUTERS/Mukesh Gupta