X

കണ്‍മണിയെ കാണാന്‍ നിതിന്‍ വരില്ല; ആതിരയുടെ ഭര്‍ത്താവ് ദുബൈയില്‍ മരിച്ചു

ദുബൈ: ഇല്ല, കണ്‍മണിയെ കാണാന്‍ നിതിന്‍ എത്തില്ല. പ്രവാസികളായ ഗര്‍ഭിണികള്‍ക്ക് വേണ്ടി രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ച ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന്‍ (28) ദുബൈയില്‍ മരിച്ചു. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചാണ് മരണം.

മെയ് എട്ടിനാണ് കോഴിക്കോട്ടുകാരിയായ ആതിര ഗീത ശ്രീധരന്‍ നാട്ടിലെത്തിയത്. ജൂലൈ ആദ്യ വാരത്തില്‍ നടക്കേണ്ട പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ആതിരയുടെ യാത്ര നീണ്ടത്. ആതിരയുള്‍പ്പെടെ നിരവധി പേരുടെ യാത്രയും അനിശ്ചിതത്വത്തിലായി. ഇവരുടെയെല്ലാം പ്രതിനിധിയായി ആതിരയുടെ പേരില്‍ ദുബായിലെ ഇന്‍കാസ് യൂത്ത് വിങ്ങാണ് സുപ്രീം കോടതിയെ സമീപിച്ചത്. വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തിലാണ് ആതിര നാട്ടിലേക്ക് തിരിച്ചത്.

Test User: