X

ഓസ്ട്രിയയില്‍ നിഖാബ് വിലക്ക് പ്രാബല്യത്തില്‍

വിയന്ന: ഓസ്ട്രിയയില്‍ മുസ്്‌ലിം സ്ത്രീകളുടെ ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ നിയമം പ്രാബല്യത്തില്‍വന്നു. ഓസ്ട്രിയന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിരോധനമെന്ന് ഭരണകൂടം പറയുന്നു. മുഖാവരണത്തോടുകൂടിയുള്ള ശിരോവസ്ത്രത്തിനാണ് വിലക്ക്. നിയമം ലംഘിക്കുന്നവര്‍ക്ക് 150 യൂറോ പിഴ ചുമത്തും. ഓസ്ട്രിയയിലെ മുസ്്‌ലിംകളില്‍ ഒരു ചെറു ന്യൂനപക്ഷം മാത്രമാണ് മുഖാവരണം ധരിക്കുന്നത് എന്നിരിക്കെ നിയമം വിവേചനപരമാണെന്ന് ഓസ്ട്രിയന്‍ മുസ്്‌ലിം സംഘടനകള്‍ ആരോപിച്ചു. മുസ്്‌ലിം സ്ത്രീകളില്‍ 150 പേര്‍ മാത്രമാണ് ബുര്‍ഖ ധരിക്കുന്നത്. പുതിയ നിയമം ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകരെ ബാധിക്കുമെന്ന് ടൂറിസം മേഖലയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. 2011ല്‍ ഫ്രാന്‍സും ബെല്‍ജിയമും ഹിജാബ് നിരോധിച്ചിരുന്നു. ഡച്ച് പാര്‍ലമെന്റും സമാന നിയമ നിര്‍മാണത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്. ജര്‍മനിയിലും ഹിജാബ് നിരോധിക്കുമെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പ്രഖ്യാപിച്ചിരുന്നു.

chandrika: