ക്വാലാലംപൂര്‍: ടോക്യോ ഒളിമ്പിക്‌സുമായുള്ള ‘കൂട്ടിമുട്ടല്‍’ ഒഴിവാക്കാന്‍ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു. 2021 ഓഗസ്റ്റില്‍ തുടങ്ങേണ്ട ചാമ്പ്യന്‍ഷിപ്പ് നവംബറിലേക്കാണ് നീട്ടിയത്. 2021 നവംബര്‍ 29 മുതല്‍ ഡിസംബര്‍ അഞ്ചു വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.
കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് 2020-ല്‍ നടക്കേണ്ട ടോക്യോ ഒളിമ്പിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരുന്നു. 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടു വരെയാണ് ഒളിമ്പിക്‌സ് നടക്കുക. അതുകൊണ്ടുതന്നെ ഒളിമ്പിക്‌സിനും ലോക ചാമ്പ്യന്‍ഷിപ്പിനും താരങ്ങള്‍ക്ക് ഒരുപോലെ തയ്യാറെടുപ്പുകള്‍ നടത്താമെന്നും ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഇത്തവണ സ്‌പെയ്‌നിലെ ഹ്യൂല്‍വയിലെ കരോലിന മാരിന്‍ സ്റ്റേഡിയത്തിലാണ് ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇന്ത്യയുടെ പി.വി സിന്ധുവാണ് നിലവിലെ ലോകചാമ്പ്യന്‍.